ഇരിങ്ങാലക്കുട: ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് മുൻ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിനെതിരെ ആൽത്തറക്കൽ യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമാണ് മോദിയും സംഘവും ഇന്ത്യയിൽ നടപ്പാക്കാൻ ശ്രമിക്കുന്നത്. മുഴുവൻ ഭരണഘടനാ സ്ഥാപനങ്ങളെയും വരുതിയിലാക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും ഉണ്ണിയാടൻ പറഞ്ഞു. ഡി.സി.സി സെക്രട്ടറി ആന്റോ പെരുമ്പുള്ളി അദ്ധക്ഷത വഹിചു . നഗരസഭ ചെയർമാൻ നിമ്മ്യ ഷിജു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.വി ചാർളി, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡൻ്റ് കെ.എ റിയാസുദ്ധീൻ, ടി.കെ വർഗീസ്, റോക്കി ആളൂക്കാരൻ, പി.ബി മനോജ്, ഡോ. മാർട്ടിൻ പോൾ, പി.എം ആന്റണി എന്നിവർ പ്രസംഗിച്ചു...