dr
ഒല്ലൂക്കര സെന്റ്. ജോസഫ് പള്ളിയിൽ ഡിജിറ്റൽ ഫിലിം മേക്കേഴ്‌സ് ഫോറം (ഡി.എഫ്.എം.എഫ്) ട്രസ്റ്റ് നടത്തിയ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്

തൃശൂർ: പ്രമേഹം, അമിതവണ്ണം, രക്തസമ്മർദ്ദം, അമിത കൊളസ്‌ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങളെ ആയുർവേദ വിധിയിലൂടെയും ദിനചര്യയിലൂന്നിയ ആഹാരക്രമങ്ങളിലൂടെയും വ്യായാമങ്ങളിലൂടേയും ഔഷധസേവകളില്ലാതെ തന്നെ പൂർണ്ണമായും നിയന്ത്രിക്കാമെന്ന് പ്രമുഖ ആയുർവേദ ഫിസിഷ്യൻ ഡോ.ബി. ജയകൃഷ്ണൻ പറഞ്ഞു. ഒല്ലൂക്കര സെന്റ്. ജോസഫ് പള്ളിയിൽ ഡിജിറ്റൽ ഫിലിം മേക്കേഴ്‌സ് ഫോറം (ഡി.എഫ്.എം.എഫ്) ട്രസ്റ്റ് നടത്തിയ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച 'ജീവിതശൈലി രോഗങ്ങളും പ്രതിവിധികളും ആയുർവേദത്തിലൂടെ' എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഫാ. ഫ്‌ളെർജിൻ തയ്യാലക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സെന്റ്. വിൻസന്റ് ഡി പോൾ സൊസൈറ്റി പ്രസിഡൻ്റ് ജെയ്‌സൺ മണ്ടുംപാല അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ജെ. ലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ.എം അഞ്ജന, ഡി.എഫ്.എം.എഫ് ട്രസ്റ്റ് ട്രഷറർ സാജു പുലിക്കോട്ടിൽ, ജിജോ തട്ടിൽ,​ തോമസ് പാലത്തിങ്കൽ,​ എം.എൽ. ആന്റണി എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ പങ്കെടുത്ത നൂറോളം രോഗികൾക്ക് മരുന്നുകൾ സൗജന്യമായി നൽകി. പി.ജെ. റിജോയ്, ജെ. അതുല്യ, അഖിൽ എന്നിവർ നേതൃത്വം നൽകി.