ഇടുക്കിയിൽ സമാന ശേഷിയുള്ള മറ്റൊരു പവർഹൗസ് കൂടി നിർമ്മിക്കും
കൊടുങ്ങല്ലൂർ: വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട് നൽകിയ വാഗ്ദ്ധാനങ്ങൾ സർക്കാർ പാലിച്ചുവെന്നും ഇടുക്കിയിൽ നിലവിലുള്ള പവർഹൗസിന്റെ സമാന ശേഷിയുള്ള മറ്റൊരു പവർഹൗസ് കൂടി നിർമ്മിക്കുമെന്നും വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി പറഞ്ഞു. നിലവിൽ ഇരുന്നൂറ് മെഗാവാട്ട് ശേഷിയുള്ള സൗരോർജ പദ്ധതി ആയിരം മെഗാവാട്ടാക്കി ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അഞ്ച് വർഷത്തിനകം ഇത് ഇരട്ടിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊടുങ്ങല്ലൂരിൽ 110 കെ.വി.സബ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഡ്വ.വി.ആർ.സുനി
സബ് സ്റ്റേഷന്റെ ശേഷി 110 കെ.വി ആയി ഉയർത്തിയതോടെ നഗരസഭയിലേയും എടവിലങ്ങ്, പുത്തൻചിറ എറിയാട്, എസ്.എൻ പുരം പഞ്ചായത്തുകളിലെയും അമ്പതിനായിരം ഉപഭോക്താക്കൾക്ക് നേരിട്ടും 25000 പേർക്ക് പരോക്ഷമായും ഗുണം ലഭിക്കും. ഉദ്ഘാടന ചടങ്ങിനെ തുടർന്ന് ക്രിസ്മസ് കേക്ക് മുറിച്ച് പങ്കിട്ടും, അവാർഡ് സമർപ്പണം നിർവഹിച്ചുമാണ് മന്ത്രി വേദി വിട്ടത്