അന്തിക്കാട്: മീൻ കൊടുത്ത് ടിക്കറ്റെടുത്ത ചന്ദ്രബോസിനെ ഭാഗ്യ ദേവത കടാക്ഷിച്ചു. സംസ്ഥാന സർക്കാരിന്റെ തിങ്കളാഴ്ച നറുക്കെടുത്ത വിൻവിൻ ഭാഗ്യക്കുറിയിലാണ് ചാഴൂർ കാട്ടുങ്ങൽ ഗോവിന്ദൻ മകൻ ചന്ദ്ര ബോസിനെ ഭാഗ്യം തുണച്ചത്. ചന്ദ്രബോസെടുത്ത ഡബ്ല്യു.എഫ് 973102 എന്ന നമ്പറിലെ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ ലഭിച്ചത്. പുത്തൻപീടികയിലെ ക്രിസ്റ്റോ ലോട്ടറി കടയിൽ നിന്നാണ് മീൻ വിൽപനക്കാരനായ ചന്ദ്ര ബോസ് സ്ഥിരമായി ടിക്കറ്റ് എടുക്കുന്നത്. മീൻ വിൽപന കുറവായതിനാൽ രണ്ടു ടിക്കറ്റെടുത്ത ചന്ദ്രബോസ് കട ഉടമ ജോസിന് മീനാണ് പകരം നൽകിയത്.

ടിക്കറ്റ് പുത്തൻപീടിക സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിൽ ഏൽപിച്ചു. ക്രിസ്റ്റോ ലോട്ടറി കടയിൽ വച്ച് ചന്ദ്ര ബോസിന് ജോസ് മധുരം നൽകി. നാട്ടുകാരായ ആന്റോ തൊറയൻ, പ്രകാശ് തട്ടിൽ, ഗോപി ചാഴൂർ, കെ.എ. പോൾ എന്നിവർ സന്നിഹിതരായിരുന്നു