snbp
കൂർക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രത്തിലെ ഗുരുദേവ പർണ്ണശാലയുടെ പുതുക്കി പണിത ചുറ്റുമതിൽ സമർപ്പണം ശിവഗിരിമഠത്തിലെ ശ്രീമദ് ബ്രഹ്മസ്വരൂപാനന്ദ സ്വാമികൾ നിർവഹിക്കുന്നു

കൂർക്കഞ്ചേരി : മാഹേശ്വര ക്ഷേത്രത്തിലെ ഗുരുദേവ പർണ്ണശാലയുടെ പുതുക്കി പണിത ചുറ്റുമതിൽ ശിവഗിരിമഠത്തിലെ സ്വാമി ബ്രഹ്മസ്വരൂപാനന്ദ സമർപ്പിച്ചു. ചേറ്റുപുഴ സ്വദേശി പുളിപ്പറമ്പിൽ പി.എ സച്ചിദാനന്ദൻ ശാന്തിയാണ് ചുറ്റുമതിൽ പുതുക്കി പണിയാൻ സാമ്പത്തിക സഹായം ചെയ്തത്. സമർപ്പണ ചടങ്ങിൽ എസ്‌.എൻ.ബി.പി യോഗം പ്രസിഡന്റ് എം.കെ സൂര്യപ്രകാശ്, വൈസ് പ്രസിഡന്റ് കെ.കെ ബാബു, സെക്രട്ടറി പി.കെ ബാബു, ജോ. സെക്രട്ടറി പി.എസ്‌ ഉന്മേഷ്, ഖജാൻജി കെ.വി ജിനേഷ്, കൺവീനർ ജയൻ കൂനംപാടൻ, ഭരണസമിതി അംഗങ്ങളായ പി.വി ഗോപി, തോപ്പിൽ പീതാംബരൻ, ആനന്ദപ്രസാദ്‌ തേറയിൽ ,ഡോ. ടി.കെ വിജയരാഘവൻ, പി.കെ സുനിൽ കുമാർ, മേൽശാന്തി വി.കെ രമേഷ് ശാന്തി എന്നിവർ പങ്കെടുത്തു.