varshikam

പൂപ്പത്തി തീർത്ഥം സാംസ്കാരിക കൂട്ടായ്മ വാർഷികം പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് സിജി വിനോദ് ഉദ്‌ഘാടനം ചെയ്യുന്നു

മാള: പൂപ്പത്തി തീർത്ഥം സാംസ്കാരിക കൂട്ടായ്മ വാർഷികം ആഘോഷിച്ചു. പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് സിജി വിനോദ് ആഘോഷം ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് ടി.കെ. സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. നിർമ്മൽ സി. പത്താടൻ, എ.എൻ. സുഭാഷിതൻ, സി.എസ്. ഉണ്ണിക്കൃഷ്ണൻ, സബ്കാർ പരമേശ്വരൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.കെ. വേലായുധനെ ആദരിച്ചു. മികച്ച കർഷകരായ ഈ.ആർ. അനിൽകുമാർ, ജയ രാമചന്ദ്രൻ, മികച്ച വിജയം നേടിയ പി.എ. സുകന്യ എന്നിവരെ അനുമോദിച്ചു.