കോണത്തുകുന്ന്: മനക്കലപ്പടി ആനയ്ക്കൽ ശ്രീധന്വന്തരി ക്ഷേത്രത്തിൽ പത്താമുദയ മഹോത്സവം വിവിധ ചടങ്ങുകളോട് കൂടി സമാപിച്ചു. ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. കാവടിയാട്ടം, ശിങ്കാരിമേളം, താണിയത്ത്കുന്ന് യുവജനമേള സംഘത്തിന്റെ നേതൃത്വത്തിൽ പാണ്ടി - പഞ്ചാരിമേളം, തുടങ്ങി വിവിധ കലാപരിപാടികളും നടന്നു. ക്ഷേത്രം ഭാരവാഹികളായ മനോഹരൻ ആക്ലിപറമ്പിൽ, ഭാസ്കരൻ മണമൽ, ഇ.എ. ബാബു മണമ്മൽ, പ്രദീപ് വടശ്ശേരി, രവി ചെമ്പൻകൊച്ചി എന്നിവർ നേതൃത്വം കൊടുത്തു.