ചേർപ്പ്: എസ്.എൻ.ഡി.പി യോഗം പെരിങ്ങോട്ടുകര യൂണിയൻ പൂർവ മേഖലാ കലോത്സവം പാലിശേരി ഗുരു ശ്രീവിദ്യാനികേതൻ സ്‌കൂളിൽ യൂണിയൻ പ്രസിഡന്റ് സൂര്യപ്രമുഖൻ തൈവളപ്പിൽ ഉദ്ഘാടനം ചെയ്തു. മേഖലാ ചെയർമാൻ സാജി കോട്ടിലപ്പാറ അദ്ധ്യക്ഷത വഹിച്ചു. ചേർപ്പ്, വല്ലച്ചിറ , അവിണിശേരി പഞ്ചായത്തുകളിലെ ശാഖകൾ പങ്കെടുത്ത കലോത്സവത്തിൽ ചെറുശേരി ശാഖ ഓന്നാം സ്ഥാനവും, ഇളംകുന്ന് കടലാശേരി ശാഖ രണ്ടാം സ്ഥാനവും, വല്ലച്ചിറ ശാഖ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യൂണിയൻ സെക്രട്ടറി അഡ്വ.കെ.സി. സതീന്ദ്രൻ സമ്മാനദാനം നടത്തി. സുഭാഷ് തേങ്ങാമുച്ചി, അനിത പ്രസന്നൻ, ദീപ്‌തീഷ്‌കുമാർ, രാജേഷ് വല്ലച്ചിറ, ഷിജി തിയ്യാടി, എ.വി. ബിജു, ഷിനി സൈലജൻ, വേലപ്പൻ മാലി പറമ്പിൽ, ഹണി കണ്ണാറ, കാർത്തികേയൻ, എം.കെ. കരുണാകരൻ, ശ്രീധരൻ പോട്ടയിൽ, കെ.കെ. കുട്ടൻ, ടി.വി. വാസുദേവൻ, കെ.വി. വിനോദ്, രഞ്ജിത്ത് പെരുംപറമ്പിൽ, സുരേന്ദ്രൻ പൂത്തേരി എന്നിവർ സംസാരിച്ചു.

എസ്.എൻ.ഡി.പി യോഗം പെരിങ്ങോട്ടുകര യൂണിയൻ പൂർവ മേഖലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ചെറുശേരി ശാഖക്ക് യൂണിയൻ സെക്രട്ടറി അഡ്വ.കെ.സി. സതീന്ദ്രൻ ട്രോഫി സമ്മാനിക്കുന്നു. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ സുഭാഷ് തേങ്ങാമൂച്ചി സമീപം.