പാവറട്ടി: തോളൂർ ഗ്രാമപഞ്ചായത്ത് നാലാം നാട്ടറിവ് നാട്ടുത്സവത്തിന് വർണ്ണാഭമായ തുടക്കം. നാലാം നാട്ടറിവ് നാട്ടുത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രാധ രവീന്ദ്രൻ അദ്ധ്യക്ഷനായി. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.വി. കുരിയാക്കോസ് പ്രമുഖരെ ആദരിച്ചു. സംഘാടക സമിതി ചെയർമാൻ അനീഷ് മണാളത്ത്, ജനപ്രതിനിധികളായ സീന ഷാജൻ, അനസ്താസിയ ലൂവീസ്, ശ്രീകല കുഞ്ഞുണ്ണി, രക്ഷാധികാരി എ.കെ. സുബ്രഹ്മണ്യൻ , ട്രഷറർ പി.ഒ. സെബാസ്റ്റ്യൻ, കൺവീനർ സി.എ. സന്തോഷ് എന്നിവർ പ്രസംഗിച്ചു. ഡിസംബർ 25 മുതൽ 31 വരെ പറപ്പൂർ സർവ്വീസ് സഹകരണ ബാങ്ക് പരിസരത്താണ് പ്രദർശന വിപണന സാംസ്‌കാരിക വിവര വിനിമയ മേള നടക്കുന്നത്.

പടം:

തോളൂർ പഞ്ചായത്ത് നാട്ടറിവ് നാട്ടുത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമാസ് ഉദ്ഘാടനം ചെയ്യുന്നു.