sndp
ചാവക്കാട് മുനിസിപ്പൽ തല ശാഖ ഭാരവാഹികളുടെ യോഗം ഗുരുവായൂർ യൂണിയൻ പ്രസിഡന്റ് പി.എസ്.പ്രേമാനന്ദൻ ഉദ് ഘാടനം ചെയ്യുന്നു

ചാവക്കാട്: എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയന്റെ നേതൃത്വത്തിൽ ചാവക്കാട് മുനിസിപ്പൽ തല ശാഖാ ഭാരവാഹികളുടെ യോഗം യൂണിയൻ പ്രസിഡന്റ് പി.എസ്. പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് എം.എ. ചന്ദ്രൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി പി.എ. സജീവൻ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് യോഗത്തിന്റെയും ഗുരുവായൂർ യൂണിയന്റെയും പ്രവർത്തനങ്ങളുടെ പദ്ധതി വിശദീകരണം നടത്തി.

യോഗം ഡയറക്ടർ ബോർഡ് അംഗം പി.പി. സുനിൽകുമാർ(മണപ്പുറം), യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം പി.വി. ഷൺമുഖൻ, യൂണിയൻ കൗൺസിലർമാരായ കെ.കെ. പ്രധാൻ, കെ.കെ. രാജൻ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് രമണി ഷൺമുഖൻ, യൂണിയൻ യൂത്ത് മൂവ്‌മെന്റ് ജോയിന്റ് സെക്രട്ടറി പ്രസന്നൻ എന്നിവർ സംസാരിച്ചു.

ചർച്ചയിൽ ബ്ലാങ്ങാട് ശാഖാ പ്രസിഡന്റ് കെ.എ. വേലായുധൻ, മണത്തല ശാഖാ സെക്രട്ടറി പി.സി. സുനിൽകുമാർ, ഷാജി പാലയൂർ, വിവിധ ശാഖാ ഭാരവാഹികൾ, വനിതാ സംഘം ഭാരവാഹികൾ, ശാഖാ യൂത്ത് മൂവ്‌മെന്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.