v-muraleedharan
മാള പഞ്ചായത്തിലെ പതിനെട്ടാം വാർഡ് ഡിജിറ്റലൈസേഷൻ കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്‌ഘാടനം ചെയ്യുന്നു

മാള: ശാസ്ത്രീയ അടിത്തറയുള്ളതാണ് രാജ്യത്തെ വിവര ശേഖരണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അഭിപ്രായപ്പെട്ടു. മാള പഞ്ചായത്തിലെ പതിനെട്ടാം വാർഡ് ഡിജിറ്റലൈസേഷൻ ഉദ്‌ഘാടനവും തയ്യൽ യന്ത്രം വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരത്തിലുള്ള ശാസ്ത്രീയമായ വിവര ശേഖരണം ലോക രാജ്യങ്ങൾ ഉറ്റുനോക്കുന്ന പ്രക്രിയയാണ്‌. സർക്കാർ പദ്ധതികൾ സാധാരണ ജനങ്ങളിലേക്ക് വിരൽത്തുമ്പിൽ എത്തിച്ച് അർഹരായവർക്ക് പ്രയോജനം ലഭിക്കുന്നതാണ് ഡിജിറ്റലൈസേഷനെന്നും മന്ത്രി പറഞ്ഞു. വാർഡ് മെമ്പർ ടി.ആർ. സുഖിൽ അദ്ധ്യക്ഷത വഹിച്ചു. വടമ പാമ്പും മേയ്ക്കാട്ട് മനയിലെ ശങ്കരൻ നമ്പൂതിരി ദീപം തെളിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, നിയോജകമണ്ഡലം പ്രസിഡന്റ് എം.ജി. പ്രശാന്ത്‌ലാൽ, എം.എം. അജിത്ത്, സി.എം. സദാശിവൻ, കെ.കെ. രാമു തുടങ്ങിയവർ സംസാരിച്ചു.