ചെറുതുരുത്തി: വള്ളത്തോൾ നഗർ പഞ്ചായത്തിലെ രണ്ട് പദ്ധതികളുടെ ഉദ്ഘാടനം യു.ആർ. പ്രദീപ് എം.എൽ.എ നിർവഹിച്ചു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും വള്ളത്തോൾ നഗർ പഞ്ചായത്തിന്റെയും തനതു ഫണ്ട് ഉപയോഗിച്ച് 10 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ചതും നിരവധി കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്നതുമായ വാർഡ് ഒന്നിൽ ഉൾപ്പെട്ട ചുങ്ക് കോണം കടവ തൊടി കുടിവെള്ള പദ്ധതിയുടെയും, 15.64 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച വെളുത്തേടത്ത് പടി പാലത്തിന്റെയും ഉദ്ഘാടനം യു.ആർ. പ്രദീപ് എം.എൽ.എ നിർവഹിച്ചു. ഭാരത പുഴയിൽ തുറന്ന കിണർ സ്ഥാപിച്ച് 3ടാങ്കുകൾ പ്രയോജനപ്പെടുത്തിയാണ് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാക്കിയത്. വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റ് പി. പത്മജ രണ്ട് യോഗങ്ങളിലും അദ്ധ്യക്ഷനായി. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ മുഖ്യാതിഥിയായി പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുലൈമാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയകൃഷ്ണൻ, സുമിത്ര, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ വിനീത ബാബു, അജിത രവികുമാർ വാർഡ് മെമ്പർമാരായ അലി, അജിത, കെ.ആർ. ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.