തിരുവില്വാമല: ഊഞ്ഞാലാടുന്നതിനിടെ, അബദ്ധത്തിൽ കയർ കഴുത്തിൽ കുരുങ്ങി പത്തു വയസുകാരൻ മരിച്ചു. തിരുവില്വാമല മലേശമംഗലം ചോഴിയകോളനി രവിയുടെ മകൻ നിജിത്താണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം. കൂട്ടുകാരോടൊത്ത് അയൽവക്കത്തുള്ള തൊടിയിൽ ഊഞ്ഞാൽ ആടുന്നതിനിടയിൽ അബദ്ധത്തിൽ തൊട്ടിലിന്റെ കയർ കഴുത്തിൽ കുടുങ്ങുകയായിരുന്നു. നിജിത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവില്വാമല ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. ശ്രീജ മാതാവും, നിജ സഹോദരിയുമാണ്