കയ്പമംഗലം: എടത്തിരുത്തി പഞ്ചായത്തിൽ 'ഇനി ഞാൻ ഒഴുകട്ടെ ' തോട് ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം. പൈനൂരിൽ ചിറക്കൽ ചെറുപുഴ തോട് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.വി. സതീഷ് അദ്ധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി ടി.എഫ്. സെബാസ്റ്റ്യൻ, അസിസ്റ്റന്റ് സെക്രട്ടറി ആർ.എസ്. ഷാജി, ഹെൽത്ത് ഇൻസ്‌പെക്ടർ സി.വി. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ, ജനപ്രതിനിധികൾ, ആശാ വർക്കർമാർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.