കയ്പമംഗലം: എസ്.എൻ.എസ്.സി ചെന്ത്രാപ്പിന്നിയുടെ 51-ാം വോളിബാൾ ടൂർണമെന്റിൽ സ്‌കൂൾ വിഭാഗത്തിൽ എസ്.ഡി.വി.എച്ച്.എസ്.എസ് പേരാമംഗലവും, സീനിയർ വിഭാഗത്തിൽ എസ്.എൻ.എസ്.സി ചെന്ത്രാപ്പിന്നിയും ജേതാക്കളായി. വിന്നേഴ്‌സിന് തഷ്ണാത്ത് കൃഷ്ണൻ മെമ്മോറിയൽ റോളിംഗ് ട്രോഫിയും, റണ്ണേഴ്‌സിന് ചാത്തുണ്ണി മെമ്മോറിയൽ റോളിംഗ് ട്രോഫിയും ജില്ലാ വോളിബാൾ അസോസിയേഷൻ പ്രസിഡന്റ് തോമസ് കളിയങ്കര സമ്മാനിച്ചു. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ മുഖ്യാതിഥിയായി. സീനിയർ വിഭാഗത്തിലെ മികച്ച കളിക്കാരനായി എസ്.എൻ.എസ്.സി ചെന്ത്രാപ്പിന്നിയുടെ അശ്വിൻ രാജിനെ തിരഞ്ഞെടുത്തു. ശ്രീജിത്ത് മേനോത്ത്, സജീവൻ പാമ്പൂരി, രാമനാഥൻ കൊല്ലാറ, പ്രചോദ് പണിക്കശേരി, സജീവൻ മേനോത്ത്, വോളിബാൾ താരം വിജയ് കോലുത്തുകാട്ടിൽ, പ്രശോഭിതൻ മുനപ്പിൽ, സാജു കളാന്ത്ര, സന്ദീപ് മാരാത്ത്, കെ.ജി. കൃഷ്ണനുണ്ണി, പി.സി. രവി, സലിം, നസീർ പള്ളിപ്പറമ്പിൽ, ജനിൽ, സുരേഷ് മേനോത്ത്, മധു പണിക്കശ്ശേരി എന്നിവർ വ്യക്തിഗത സമ്മാനങ്ങൾ വിതരണം ചെയ്തു.