congress-long-march
പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കയ്പമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെന്ത്രാപ്പിന്നി സെന്ററിൽ നിന്ന് ആരംഭിച്ച ലോംഗ് മാർച്ച് ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.

കയ്പമംഗലം: പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കയ്പമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ലോംഗ് മാർച്ച് നടത്തി. ചെന്ത്രാപ്പിന്നി സെന്ററിൽ നിന്ന് ആരംഭിച്ച മാർച്ച് ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സജയ് വയനപ്പിള്ളിൽ അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറിമാരായ സി.സി. ബാബുരാജ്, കെ.എഫ്. ഡൊമിനിക്ക്, പി.എം.എ. ജബ്ബാർ, സി.എസ്. രവീന്ദ്രൻ, നൗഷാദ് ആറ്റുപറമ്പത്ത്, സുരേഷ് കൊച്ചുവീട്ടിൽ എന്നിവർ സംസാരിച്ചു. മതിലകത്ത് സമാപിച്ച ലോംഗ് മാർച്ചിന് സി.ജെ. പോൾസൺ, ഉമറുൾ ഫറൂഖ്, ടി.കെ. പ്രകാശൻ, കെ.സി. പ്രദോഷ് തുടങ്ങിയവർ നേതൃത്വം നൽകി.