ചാവക്കാട്: പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച് ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെ ഡിസംബർ 31ന് പുതുവത്സരാഘോഷം സംഘടിപ്പിക്കുമെന്ന് ചാവക്കാട് നഗരസഭാ ചെയർമാൻ എൻ.കെ. അക്ബർ അറിയിച്ചു. വൈകിട്ട് 7 മുതൽ 12വരെ ബ്ലാങ്ങാട് ബീച്ചിൽ നടക്കുന്ന ആഘോഷത്തിൽ കാർണിവൽ, നൃത്തനൃത്ത്യങ്ങൾ, ഗാനമേള തുടർന്ന് വർണ്ണമഴയും, പപ്പാഞ്ഞിയെ കത്തിക്കൽ എന്നിവയും ഉണ്ടായിരിക്കും.