തൃശൂർ: മെഡിക്കൽ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഇന്ന് കാൽഡിയൻ സെന്ററിൽ നടത്തും. രാവിലെ ഒമ്പതിന് മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ടി.എൻ. പ്രതാപൻ എം.പി മുഖ്യാതിഥിയാകും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ടി.എ. വർക്കി അദ്ധ്യക്ഷത വഹിക്കും.
സമ്മേളനത്തോട് അനുബന്ധിച്ച് ഇന്നലെ പ്രതിനിധി സമ്മേളനം നടത്തി. ചികിത്സാരംഗത്ത് 70 ശതമാനം തീരുമാനങ്ങളും ലബോറട്ടറി ടെസ്റ്റുകളുടെ ഫലങ്ങളെ ആശ്രയിച്ചാണ് നടപ്പാക്കുന്നതെങ്കിലും ലാബ് പരിശോധനകൾ സർക്കാർ നടത്താറില്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ല് നിയമമാക്കിയപ്പോൾ നേരത്തെ ലബോറട്ടറി രംഗത്തെ പ്രതിനിധിയായിരുന്നു കൗൺസിൽ അംഗമായി നിയമിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ലബോറട്ടറി രംഗത്ത് വൈദഗ്ദ്ധ്യം ഇല്ലാത്ത സി.പി.എം അനുഭാവിയെയാണ് പ്രതിനിധിയായി നിയമിച്ചിട്ടുള്ളതെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ടി.എ. വർക്കി, വൈസ് പ്രസിഡന്റ് ബാലചന്ദ്രൻ, സെക്രട്ടറി ആർ.കെ. പ്രകാശ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.