തൃശൂർ: ജില്ലാ കോൺഗ്രസ് കമ്മിറ്റി ഒ.ബി.സി ഡിപ്പാർട്ടമെന്റിന്റെ ആഭിമുഖ്യത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നാളെ കളക്ടറേറ്റ് ധർണ നടത്തും. രാവിലെ പത്തിന് പടിഞ്ഞാറേകോട്ടയിൽ നിന്നും പ്രകടനം ആരംഭിക്കും. തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ആംഗ്ലോ ഇന്ത്യൻ പ്രാതിനിധ്യം നിറുത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം പിൻവലിക്കുക, ട്രഷറി നിരോധനം പിൻവലിക്കുക, പിന്നാക്ക ക്ഷേമത്തിനായുള്ള ബഡ്ജറ്റ് വിഹിതം ജനസംഖ്യാനുപാതികമായി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളും നടപ്പാക്കണമെന്ന് ഭാരവാഹികളായ ടി. ഗോപാലകൃഷ്ണൻ, ജിതേഷ് ബലറാം, ബിനീഷ് തയ്യിൽ, ശശി പോട്ടയിൽ എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.