ചാലക്കുടി: ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി കണ്ണൂർ സോമസുന്ദര ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ജ്യോതി പ്രയാണത്തിന് ചാലക്കുടി എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. പ്രസിഡന്റ് ജ്യോതി പ്രകാശിനെ യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഹാരാർപ്പണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി, ഭാരരവാഹികളായ ബോസ് കാമ്പളത്ത്, അജിത നാരായണൻ, ലത ബാലൻ, ശാന്ത രാജൻ എന്നിവർ പങ്കെടുത്തു.