sankarankutty
ഇ ശങ്കരൻകുട്ടി നായർ

പുതൂർക്കര: സേവാദൾ മുൻ ബ്ലോക്ക് ചെയർമാൻ അഭിലാഷ് കോർണർ കാക്കനാട്ട് വീട്ടിൽ ഇ ശങ്കരൻകുട്ടി നായർ (81) നിര്യാതനായി. പുതൂർക്കര എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡന്റ്, കേരളലക്ഷ്മി മിൽ ഐ.എൻ.ടി.യു.സി ഭാരവാഹി, കോൺഗ്രസ് വാർഡ് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അയ്യന്തോൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗമായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 11ന് പാമ്പാടി ഐവർമഠത്തിൽ. ഭാര്യ: അമ്മിണി അമ്മ. മക്കൾ: കെ. നാരായണൻകുട്ടി (താലൂക്ക് ഓഫീസ് തൃശൂർ), കെ. മിനി (ജി.എസ്.ടി ഓഫീസ് തൃശൂർ). മരുമക്കൾ: പ്രകാശ് ചന്ദ്രൻ (ധനലക്ഷ്മി ബാങ്ക്), കെ.വി രഞ്ജിത (അധ്യാപിക).