shymala

ഗുരുവായൂർ: മദ്ധ്യവയസ്ക ക്ഷേത്രനടയിൽ കുഴഞ്ഞുവീണു മരിച്ചു. കൊല്ലം കുറ്റിച്ചിറ കല്ലേറ്റുവീട്ടിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ ശ്യാമളയാണ് (58) മരിച്ചത്.ഇന്നലെയാണ് സംഭവം. ഗുരുവായൂർ ക്ഷേത്രത്തിൽ ഭർത്തൃസഹോദരന്റെ മകന്റെ കുഞ്ഞിന് ചോറ് കൊടുക്കാൻ എത്തിയതായിരുന്നു ശ്യാമളയും കുടുംബവും.കൂടെയുണ്ടായിരുന്നവർ ശ്യാമളയെ ക്ഷേത്രനടയിൽ ഇരുത്തിയ ശേഷം മുറിയെടുക്കാൻ പോയ സമയത്ത് ശ്യാമള കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ദേവസ്വം മെഡിക്കൽ സെന്ററിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.മക്കൾ: ശാലിനി, ശ്യാമകുമാർ, പ്രശാന്തിനി. മരുമക്കൾ: സജീവ്, ശാരി, കൃഷ്ണകുമാർ.