മാള: ശ്രീനാരായണീയ സമൂഹത്തിന്റെ സഹകരണത്തോടെ അസാദ്ധ്യമായത് സാദ്ധ്യമാക്കിയ ഗുരുധർമ്മ ട്രസ്റ്റ് സ്വർണാഭരണ വ്യാപാരത്തിലേക്കും കടക്കുന്നു. ട്രസ്റ്റ് അനുബന്ധ കമ്പനിയായ ട്രേഡിംഗ് ലിമിറ്റഡിന്റെ ആദ്യ സംരംഭമായി 'അരുന്ധതി വസിഷ്ഠ" എന്ന പേരിൽ ജുവലറി ജനുവരി ഒന്നിന് പ്രവർത്തനം ആരംഭിക്കും. ശ്രീനാരായണീയരുടെ പങ്കാളിത്തത്തോടെയാണ് ഈ സംരംഭവും.
സ്വാശ്രയത്വം, വ്യാപാരം, ആരോഗ്യ രക്ഷ എന്നിവ മുദ്രാവാക്യമാക്കിയ ട്രസ്റ്റ്, പാരാ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശൃംഖലയിലൂടെ ഒരു 'മാള മാതൃക" തന്നെയാണ് സൃഷ്ടിക്കുന്നത്. ഇതര വിഭാഗക്കാരുടെ വലിയ പിന്തുണയും വിശ്വാസവും ആ വിജയവഴികൾക്ക് തിളക്കമേറ്റുന്നു. വിവരങ്ങൾക്ക്:: 0480 - 2893939.
രണ്ട് പതിറ്റാണ്ടിന്റെ
ചരിത്രവഴിയിൽ
ഗുരുധർമ്മ ട്രസ്റ്റ് രൂപീകൃതമായത് 1998ൽ
അനുബന്ധ സ്ഥാപനങ്ങൾ
ഗുരുധർമ്മം ചിറ്റ്സ് ലിമിറ്റഡ്
ഗുരുധർമ്മം നിധി ലിമിറ്റഡ്
ഗുരുധർമ്മം ഫിൻകോർപ്പ്
സ്വപ്ന പദ്ധതികൾ
ഗുരുധർമ്മം മിഷൻ ആശുപത്രി
ട്രേഡിംഗ് കമ്പനിയുടെ കീഴിൽ സ്വർണാഭരണ വിപണന കേന്ദ്രം
ഗുരുധർമ്മം മിഷൻ ആശുപത്രി
ശ്രീനാരായണ ഗുരുധർമ്മ ട്രസ്റ്റ് എട്ട് നിലകളിൽ പടുത്തുയർത്തുന്ന ഗുരുധർമ്മം മിഷൻ ആശുപത്രിയിൽ ആധുനിക - സ്പെഷ്യാലിറ്റി സംവിധാനങ്ങളും 120 കിടക്കകളും 40 ഡോക്ടർമാരുടെ സേവനവും ഉണ്ടാകും.