ആഗസ്റ്റിലെ രണ്ടാം പ്രളയത്തിലുണ്ടായ വേദനകൾ. കവി ആറ്റൂർ രവി വർമ്മയും അന്നമനട പരമേശ്വര മാരാരും സൃഷ്ടിച്ച ശൂന്യത. ആൻസി സോജൻ സമ്മാനിച്ച ട്രാക്കിലെ ദേശീയ സ്വർണ്ണത്തിളക്കം. അങ്ങനെ കണ്ണീരും സ്വപ്നങ്ങളും ആഹ്‌ളാദ വേളകളും സമ്മാനിച്ചാണ് 2019 കടന്നുപോകുന്നത്. ഇനി പ്രത്യാശയുടെ നാളുകൾ.


നേട്ടങ്ങൾ:

ജനുവരി 23

2017 ലെ കേരള സാഹിത്യ അക്കാഡമി വിശിഷ്ടാംഗത്വം ഡോ. കെ.എൻ. പണിക്കർക്കും ആറ്റൂർ രവിവർമ്മയ്ക്കും.

നവംബർ 1

2019ലെ എഴുത്തച്ഛൻ പുരസ്‌കാരം തേടിയെത്തിയത് തൃശൂരുകാരനായ ആനന്ദിനെ. സമഗ്ര സംഭാവനയ്ക്ക് നൽകുന്ന കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരം.

നവംബർ 29

പാലക്കാട് ജില്ലക്കാരനാണെങ്കിലും അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചത് തൃശൂരിന്റേയും അഭിമാനമായി. 11 ലക്ഷം രൂപയും സരസ്വതി ശിൽപവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഡിസംബർ 15

നാല് സ്വർണത്തിളക്കത്തോടെ, പെൺകുട്ടികളുടെ വിഭാഗത്തിൽ നാട്ടിക സ്വദേശി ആൻസി സോജൻ മികച്ച അത്‌ലറ്റായപ്പോൾ പെൺകരുത്തിൽ ദേശീയ സ്‌കൂൾ കായികമേളയിൽ കേരളം നേടിയെടുത്തത് കിരീടം. 273 പോയിന്റുമായാണ് കേരളം ചാമ്പ്യൻമാരായത്.

ഡിസംബർ 20

കേരള സാഹിത്യ അക്കാഡമിയുടെ 2018 ലെ വിശിഷ്ടാംഗത്വം തൃശൂരുകാരനായ കെ.ജി. ശങ്കരപ്പിള്ളയ്ക്കും എം. മുകുന്ദനും ലഭിച്ചു


വിയോഗങ്ങൾ

ഫെബ്രുവരി 1:

നാടകാചാര്യൻ തുപ്പേട്ടൻ

ജൂൺ 12:
പഞ്ചവാദ്യ കുലപതി അന്നമനട പരമേശ്വരമാരാർ

ജൂലായ് 26:

മലയാളത്തിലെ പ്രിയകവിയും വിവർത്തകനുമായ കവി ആറ്റൂർ രവിവർമ്മ വിടവാങ്ങി.

ഒക്ടോബർ 1:
പ്രവാസി വ്യവസായി സി.കെ മേനോൻ

ഒക്ടോബർ 16:

നെല്ലങ്കര മുക്കാട്ടുകര സമരസേനാനി ഇറ്റിയാനം
നവംബർ 8:
പുലിക്കളി കലാകാരൻ ചാത്തുണ്ണി


അത്യാഹിതങ്ങൾ /കുറ്റകൃത്യങ്ങൾ


ഫെബ്രുവരി 8:
ഗുരുവായൂരിൽ ആനയുടെ ചവിട്ടേറ്റ് തളിപ്പറമ്പ് പട്ടേരി നാരായണൻ മകൻ ബാബു (66) കോഴിക്കോട് മാവൂർ അരീക്കൽ വീട്ടിൽ ഗംഗാധരൻ എന്നിവർ ദാരുണമായി മരിച്ചു.

ഫെബ്രുവരി 26:

ചാലക്കുടിപ്പുഴയിൽ വിദ്യാർത്ഥികളായ അന്നനാട് പാനിക്കുളം ആന്റു മകൻ ആഗസ്റ്റിൻ, കാടുകുറ്റി ചിറമേൽ ഷൈമയുടെ മകൻ വിനോഷ് എന്നിവർ മുങ്ങിമരിച്ചു.

ഫെബ്രുവരി 28:
ബൈക്കുകൾ കൂട്ടിയിടിച്ച് വാടാനപ്പള്ളി പണിക്കവീട്ടിൽ റമീസ് കണ്ടശാംകടവ് വാടിയിൽ ശരത് എന്നിവർ മരിച്ചു

ഇതേ ദിവസം പാഞ്ഞാൾ അയ്യപ്പൻകാവിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന അദ്ധ്യാപിക വെള്ളറോട്ടിൽ ശോഭന കൊല്ലപ്പെട്ടു. .

മാർച്ച് 12:

തൃശൂർ റോയൽ ഡെന്റൽ സ്റ്റുഡിയോയിൽ കടയുടമ വടക്കാഞ്ചേരി മുള്ളൂർക്കര സ്വദേശി ബിനു (32) ജീവനക്കാരി ഗോവ സ്വദേശിനി പൂജ (20) എന്നിവർ വിഷപ്പുക ശ്വസിച്ച് മരിച്ചു.

ഏപ്രിൽ 4
പ്രണയം നിരസിച്ചതിന്റെ പേരിൽ യുവാവ് എൻജിനിയറിംഗ് വിദ്യാർത്ഥിനിയെ തീ കൊളുത്തി കൊന്നു. ചിയ്യാരം വത്സലാലയം വീട്ടിൽ നീതുവിനെ (22) വടക്കെകാട് സ്വദേശി നിതീഷ് കൊലപ്പെടുത്തിയെന്നാണ് കേസ്.

ഏപ്രിൽ 24

കഞ്ചാവു വിൽപ്പനസംഘങ്ങൾക്കിടയിലെ കുടിപ്പകയിൽ മുണ്ടൂരിൽ വെട്ടേറ്റ് രണ്ടുപേർ മരിച്ചു. അവണൂർ പറവട്ടാനിയിൽ വീട്ടിൽ ശശിധരന്റെ മകൻ ശ്യാം (25), മുണ്ടത്തിക്കോട് ചൊവ്വല്ലൂർ വീട്ടിൽ ജോസിന്റെ മകൻ ക്രിസ്റ്റഫർ (ക്രിസ്റ്റോ 25) എന്നിവരാണ് മരിച്ചത്.

ജൂലായ് 12

കൊടുങ്ങല്ലൂരിൽ മീൻ ലോറി സ്‌കൂട്ടറിലിടിച്ച് യുവതിയും അമ്മയും മരിച്ചു.

ജൂലായ് 31

ചാവക്കാട് പുന്ന സെന്ററിൽ വെട്ടേറ്റ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് പുതുവീട്ടിൽ നൗഷാദ്(40) ആശുപത്രിയിൽ മരിച്ചു.

ഓഗസ്റ്റ് 12
ചേറ്റുപുഴ പാലത്തിൽ മീൻ പിടിക്കുന്നത് കാണാൻ പോയ ബിടെക് വിദ്യാർത്ഥിനിയും ബന്ധുവും മുങ്ങിമരിച്ചു മനക്കൊടി കണ്ണനായ്ക്കൽ സുരേഷ് (50) സഹോദരൻ വിൽസന്റെ മകൾ ആന്റോസ് (21) എന്നിവരാണ് മരിച്ചത്.

ഒക്ടോബർ 24:

മാളയിൽ അദ്ധ്യാപികയും ഭർത്താവും ബൈക്കപകടത്തിൽ മരിച്ചു. പുത്തൻചിറ ശാന്തിനഗർ വേലംപറമ്പിൽ ഷൈൻ, ബിന്ദു എന്നിവരാണ് മരിച്ചത്

നവംബർ 15

പുതുക്കാട് ബൈക്കും കാറും കൂട്ടിയിടിച്ച് റിട്ട. അദ്ധ്യാപകരായ വരന്തരപ്പിള്ളി ആലപ്പാട്ട് തോട്ടാൻ ഈനാശു , ബന്ധു മൂത്രത്തിക്കര ജോസ് എന്നിവർ മരിച്ചു

ഡിസംബർ 6

കിണറ്റിൽ വീണ മകനെ രക്ഷിക്കാൻ ശ്രമിച്ച അച്ഛനും മരിച്ചു. പോന്നോർ ശിവ നടയിൽ പുത്തൂർ ജോസ്, മകൻ ജോജോ എന്നിവരാണ് മരിച്ചത്.

ഡിസംബർ 27:
മാനസികവിഭ്രാന്തിയുള്ള യുവാവ് പിതാവിനെയും ബന്ധുവിനെയും വെട്ടിക്കൊന്നു. തളിക്കുളം മമ്മസ്രായില്ലത്ത് ജമാലുദീൻ (60), അദ്ദേഹത്തിന്റെ ഭാര്യ കുഞ്ഞിപ്പാത്തുവിന്റെ അനുജത്തി ഖദീജ (52) എന്നിവരാണ് മരിച്ചത്.