kalimandalam
പ്രിയദർശിനി ഹാളിൽ കളിമണ്ഡലം കഥകളി പുരസ്കാരങ്ങൾ വിതരണം ചെയ്തപ്പോൾ

തൃപ്രയാർ : സമൂഹത്തിലെ ഇന്നത്തെ ദൂഷ്യവശങ്ങൾക്ക് കാരണം "വിമർശന"ത്തിന്റെ അഭാവമാണെന്ന് കലാമണ്ഡലം കൽപ്പിത സർവകലാശാല വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ അഭിപ്രായപ്പെട്ടു. പ്രിയദർശിനി ഹാളിൽ കളിമണ്ഡലം കഥകളി പുരസ്കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. തൃപ്രയാർ കളിമണ്ഡലം കഥകളി ആസ്വാദക കൂട്ടായ്മയുടെ സമഗ്ര പുരസ്കാരം, അക്ഷരം പുരസ്കാരം, പൈതൃകം പുരസ്കാരം, ഗുരുദേവ പുരസ്കാരം എന്നിവ യഥാക്രമം നേടിയ കലാമണ്ഡലം സജീവ് കുമാർ, സി.എം.ഡി. നമ്പൂതിരിപ്പാട്, മണലൂർ ഗോപിനാഥ്, ഫാക്ട് ബിജു ഭാസ്ക്കർ എന്നിവർക്ക് ഡോ. ടി.കെ. നാരായണൻ പുരസ്കാരം സമ്മാനിച്ചു. കളിമണ്ഡലം ചെയർമാൻ സദു എങ്ങൂർ അദ്ധ്യക്ഷത വഹിച്ചു...