തൃശൂർ: പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിൽ പൂർവ വിദ്യാർത്ഥി- പൂർവാദ്ധ്യാപക വാർഷിക സമ്മേളനം അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്വാമി സദ്ഭവാനന്ദ അദ്ധ്യക്ഷനായി. മുതിർന്ന പത്രപ്രവർത്തകനും ഗ്രന്ഥകാരനുമായ സി.എ. കൃഷ്ണൻ, കേരള സംസ്ഥാന അമേച്വർ നാടക മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് അർഹനായ നിഖിൽദാസ്, ഈ വർഷം വിരമിക്കുന്ന അദ്ധ്യാപകരായ വി.എസ്. ഹരികുമാർ, കെ.എസ്. ഗീത എന്നിവരെ ആദരിച്ചു. പി.കെ. നാണു മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. ഒ.എസ്.എ. സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ സ്വാഗതവും ഗോവിന്ദൻകുട്ടി മാസ്റ്റർ നന്ദിയും പറഞ്ഞു.