തൃശൂർ: റോഡ് അപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യ പന്ത്രണ്ട് മണിക്കൂർ സൗജന്യ ചികിത്സ നൽകുന്ന പദ്ധതിയുമായി ദയ ആശുപത്രി. ദയ എമർജൻസി ആൻഡ് ട്രോമ കെയർ ഫൗണ്ടേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ആശുപത്രി അധികൃതർ പത്രസമ്മേളനത്തിൽ പറഞ്ഞു. എമർജൻസി മെഡിസിൻ ഡോക്ടർ സർവീസ്, എക്‌സ്‌ റേ,​ എം.ആർ.ഐ സ്‌കാൻ, ഒടിവിൽ ആവശ്യമായ പ്ലാസ്റ്ററിംഗ്, ലാബ് പരിശോധനകൾ, ഐ.സി.യു ചെലവുകൾ, ജീവൻ രക്ഷാമരുന്നുകൾ, വെന്റിലേറ്റർ, ഐ.സി.യു സർവീസ് എന്നിവയാണ് സൗജന്യമായി നൽകുക. സർജറി പദ്ധതിയിൽ ഉൾപ്പെടില്ല. ഡോ. അബ്ദുൾ അസീസ്, ഡോ. ഫാസിൽ അബൂബക്കർ, ഡോ ബാലു മോഹൻ, അഡ്വ. എം.എച്ച്. മുഹമ്മദ് ബഷീർ, ജയരാജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.