തൃശൂർ : ഗവർണർ തത്‌സ്ഥാനം ഉപേക്ഷിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുകയായിരിക്കും ഉചിതമെന്ന് ടി.എൻ. പ്രതാപൻ എം.പി പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് അദ്ദേഹം കത്ത് നൽകണം. ഇനിയും താമസിക്കരുത്. കേരള ഗവർണർ, ഇന്ത്യയിലെ നിലവിലുള്ള ഗവർണർമാരുടെ എല്ലാ വിശുദ്ധിയും നശിപ്പിച്ച് രാഷ്ട്രീയ പക്ഷം ചേർന്ന് സംസാരിക്കുകയാണ്. കേന്ദ്ര നിയമങ്ങൾ നടപ്പാക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ഭരണഘടനാ ഉത്തരവാദിത്വത്തിൽ പെട്ടതാണ്. രാഷ്ട്രീയം പറഞ്ഞ സേനാ മേധാവിക്കെതിരെ രാഷ്ട്രപതിക്ക് പരാതി നൽകിയതായും മറുപടി ലഭിക്കുന്ന മുറയ്ക്ക് നിയമവിദഗ്ദ്ധരുമായി ആലോചിച്ച് വേണ്ടത് ചെയ്യുമെന്നും പ്രതാപൻ പറഞ്ഞു.