കയ്പമംഗലം: ലഹരി വിമുക്ത പുതുവത്സരാഘോഷം പ്രത്യാശ 2020 ഇന്ന് രാത്രി 10 മുതൽ 12 വരെ മതിലകം പുന്നക്കബസാർ ആർ.എ.കെ പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കും. ഇ.ടി. ടൈസൺമാസ്റ്റർ എം.എൽ.എയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളേയും ഏകോപിപ്പിച്ചാണ് പരിപാടി നടത്തുന്നത്. സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതി, മണ്ഡലത്തിലെ വിദ്യാഭ്യാസ സമിതി സുരക്ഷ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വിവിധ കലാ സാംസ്‌കാരിക പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളത്. ജനപ്രതിനിധികൾ, എക്‌സൈസ്, പൊലീസ്, സ്‌കൂളുകൾ, സ്വരക്ഷക്ലബ്, വിവിധ ക്ലബുകൾ, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരടങ്ങുന്ന സംഘം അർധരാത്രിയിൽ കലാപരിപാടികളിലും
ലഹരി വിരുദ്ധ പ്രതിജ്ഞയിലും പങ്ക് ചേരും. ബെന്നി ബെഹനാൻ എം.പി, ഇ.ടി.ടൈസൺ മാസ്റ്റർ എം.എൽ.എ, ജില്ലാ കളക്ടർ എസ്. ഷാനവാസ്, എക്‌സൈസ് അഡീഷണൽ കമ്മീഷണർ സാം ക്രിസ്റ്റി, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ പി.കെ. സാനു, നടൻമാരായ ഇന്നസെന്റ്, ലിഷോയ് , രാജീവ് മേനോൻ , ഷൈജൻ ശ്രീവത്സം, സംവിധായകരായ കമൽ, അമ്പിളി, ചിത്രകാരൻ ഡാവിഞ്ചി സുരേഷ്, കായിക താരം ആൻസി സോജൻ,

വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ പങ്കെടുക്കും.