തളിക്കുളത്ത് "സ്വാപ്പ് ഷോപ്പ്" ഗീത ഗോപി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
വാടാനപ്പിള്ളി: തളിക്കുളം പഞ്ചായത്തിലെ ഹരിതകർമ്മസേന യുടെ നേതൃത്വത്തിൽ ശേഖരണ വിതരണകേന്ദ്രം "സ്വാപ്പ് ഷോപ്പ്" പ്രവർത്തനമാരംഭിച്ചു. തൃശൂർ ജില്ലയിലെ ആദ്യത്തെ സ്വാപ്പ് ഷോപ്പ് ആണ് തളിക്കുളത്ത് ഗീത ഗോപി എം.എൽ.എ ഉദ്ഘാടനം ചെയ്തത്. തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. സുഭാഷിണി മഹാദേവൻ മുഖ്യാതിഥിയായി. തളിക്കുളം പഞ്ചായത്തിന്റെ കീഴിൽ ഹരിത കർമ്മ സേന അംഗങ്ങൾ നിർമ്മിച്ച തുണി സഞ്ചി, മൺപാത്രങ്ങൾ, ഗ്ലാസുകൾ എന്നിവയുടെ വിൽപന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. തളിക്കുളം പഞ്ചായത്ത് വി.ഇ.ഒ ദിവ്യ ടി.ആർ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.പി. ശശികുമാർ, ഇ.പി.കെ സുഭാഷിതൻ, കെ.കെ രജനി, കെ.ബി വാസന്തി, രജനി ബാബു, പ്രമീള സുദർശനൻ, ജില്ലാ ശുചിത്വമിഷൻ കോഡിനേറ്റർ ശുഭ, അസിസ്റ്റന്റ് സെക്രട്ടറി മുംതാസ് എ. വി, എസ്.ഇ.യു.എഫ് കോഡിനേറ്റർ മിനി. പി, ഹെൽത്ത് ഇൻസ്പെക്ടർ ടി.പി. ഹനീഷ്കുമാർ എന്നിവർ സംസാരിച്ചു.