rathri-nadatham
'പൊതുയിടം എന്റേതും' എന്ന സന്ദേശമുയർത്തി ഗുരുവായൂരിൽ സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രികാല നടത്തം

ഗുരുവായൂർ: സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി വനിതാ ശിശുക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 'പൊതുയിടം എന്റേതും' എന്ന സന്ദേശമുയർത്തി ഗുരുവായൂർ നഗരസഭ സ്ത്രീകളുടെ രാത്രികാല നടത്തം സംഘടിപ്പിച്ചു. രാത്രി 11 മുതൽ പുലർച്ചെ ഒന്ന് വരെയുള്ള സമയമാണ് ഇതിനായി തിരഞ്ഞെടുത്തത്. നഗരത്തിന്റെ വിവിധ ഇടങ്ങളിൽ സ്വതന്ത്രമായി സഞ്ചരിച്ചു കൊണ്ട് വിവിധ റസിഡന്റ്‌സ് അസോസിയേഷനുകളിലെ സ്ത്രീ കൂട്ടായ്മകൾ ഉൾപ്പെടെ നിരവധി വനിതകൾ പരിപാടിയിൽ പങ്കാളികളായി. നഗരസഭാ ചെയർപേഴ്‌സൺ വി.എസ്. രേവതി ടീച്ചറുടെ നേതൃത്വത്തിലായിരുന്നു സ്ത്രീകളുടെ രാത്രി നടത്തം സംഘടിപ്പിച്ചത്. അടിയന്തര ഘട്ടങ്ങളെ നേരിടാൻ മഫ്തി പൊലീസ്, ആരോഗ്യ സംഘങ്ങൾ, വളണ്ടിയർമാർ എന്നിവരെ വിവിധ കേന്ദ്രങ്ങളിൽ വിന്യസിച്ചിരുന്നു. പങ്കെടുത്ത എല്ലാ വനിതകൾക്കും പരിസ്ഥിതി സൗഹൃദ ക്യാരി ബാഗുകളും വിതരണം ചെയ്തു.