തൃശൂർ: തൃശൂർ ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ പുതുക്കിപ്പണിത് ഹയാത്ത് റീജൻസി ഹോട്ടലുമായി ബന്ധപ്പെടുത്തുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി പറഞ്ഞു. ലുലു സെന്ററിനോട് ചേർന്ന് പുതിയ മാൾ നിർമ്മിക്കും. അടുത്ത ജൂലായ്ക്കകം മാളിന്റെ നിർമാണം ആരംഭിക്കും. സ്ത്രീ സൗഹൃദ ഹോട്ടലായാണ് ഹയാത്ത് റീജൻസി പ്രവർത്തിക്കുക. ഹയാത്ത് റീജൻസിയുടെ ഉദ്ഘാടന പ്രഖ്യാപനം നടത്തുകയായിരുന്നു യൂസഫലി. ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷറഫലി, ലുലു ഇന്ത്യ ഡയറക്ടർ എം.എ. നിഷാദ്, ഹയാത്ത് റീജൻസി ജനറൽ മാനേജർ നിനമേഷ് തുടങ്ങിയവരും സംബന്ധിച്ചു.