എരുമപ്പെട്ടി: ആദൂർ പൗരത്വ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബഹുജന റാലിയും മതേതര സംഗമവും സംഘടിപ്പിച്ചു. കാട്ടിലച്ചിറ പരിസരത്ത് നിന്നാരംഭിച്ച റാലിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ഗ്രാമനിവാസികൾ അണിനിരന്നു. നൂറിന് മുകളിൽ സ്ത്രീകൾ റാലിയിൽ പങ്കെടുത്തു. തുടർന്ന് മദ്രസ പരിസരത്ത് നടന്ന പ്രതിരോധ സംഗമം പഞ്ചായത്ത് മെമ്പർ ബബിത രവി ഉദ്ഘാടനം ചെയ്തു.
ആദൂർ മഹല്ല് പ്രസിഡന്റ് കെ.കെ. അബ്ദുൾ സലാം ഹാജി അദ്ധ്യക്ഷനായി. അഡ്വ. കെ.എൻ. പ്രശാന്ത് മുഖ്യ പ്രഭാഷണം നടത്തി. കടങ്ങോട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജലീൽ ആദൂർ, സാഹിത്യകാരൻ ഗിന്നസ് സത്താർ ആദൂർ, പി.ടി. ഗോപി, എം.പി. റഫീക്ക് തങ്ങൾ, എ.ആർ. ബിജു, കെ.എച്ച്. മുഹമ്മദ്കുട്ടി, കെ.യു. വികാസ്, പി.കെ. മനാഫ്, കെ.സി. മൊയ്തുട്ടി, എ.എ. മുസ്തഫ, ഹഖീം ബാഖവി, കെ.ബി. ജയൻ, എൻ.എ. റഹീം, കെ.കെ. അബു, ഖാദർ മോൻ,എൻ.എച്ച്. മുനീർ, എ.എം. കോയകുട്ടി, മുഹമ്മദ്കുട്ടി, അബു പാത്രമംഗല സംസാരിച്ചു.