ചാലക്കുടി: നിർഭയ ദിനത്തിൽ പൊതുഇടം എന്റേതും എന്ന സന്ദേശവുമായി നഗരസഭയുടെ നേതൃത്വത്തിൽ സ്ത്രീകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു. ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാറിന്റെ നേതൃത്വത്തിൽ എട്ടു സംഘങ്ങളായാണ് പൊതു നിരത്തിലൂടെ നീങ്ങിയത്. നഗരസഭാ ജൂബിലി ഹാളിൽ ഞായറാഴ്ച രാത്രി 10.30ന് നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ അദ്ധ്യക്ഷനായി.
പോട്ട ആശ്രമം കവലയിലേക്ക് ദേശീയപാതയിലൂടെയാണ് ചെയർപേഴ്‌സൺ നടന്നത്. അതിരപ്പിള്ളി പാതയിലൂടെയുണ്ടായ നടത്തം നഗരസഭാ മുൻ ചെയർപേഴ്‌സൺ ഉഷ പരമേശ്വരൻ, ബിജി സദാനന്ദൻ എന്നിവർ നയിച്ചു. താലൂക്ക് ആസുപത്രി റോഡിലൂടെയുള്ള നടത്തത്തിന് നഗരസഭാ അംഗങ്ങളായ മേരി നളൻ, ഗീത സാബു എന്നിവരും ട്രാംവേ റോഡിലൂടെയുള്ള കാൽനടയാത്രയ്ക്ക് അംഗങ്ങളായ സുലേഖ ശങ്കരൻ, സൂസമ്മ ആന്റണി, മോളി പോൾസൺ എന്നിവരും നേതൃത്വം നൽകി.