പാവറട്ടി: പാടൂർ അലിമുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്കൂൾ റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപന പരിപാടികളുടെ ഭാഗമായി നടന്ന കവിയരങ്ങ് കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, പ്രസാദ് കാക്കശ്ശേരി, അരവിന്ദൻ പണിക്കശ്ശേരി, സുൽഫിക്കർ പടിയത്ത് എന്നിവർ സ്വന്തം കവിത അവതരിപ്പിച്ചു. അർ.പി. റഷീദ് അദ്ധ്യക്ഷനായി. പ്രധാനദ്ധ്യാപകൻ ടി.സി സെബാസ്റ്റ്യൻ, പി.ടി.എ പ്രസിഡന്റ് പി.വി അലി, പി.ടി.എ വൈസ് പ്രസിഡന്റ് അൽതാഫ് തങ്ങൾ, സ്റ്റാഫ് സെക്രട്ടറി പി.എം മുഹ്‌സിൻ, കെ.കെ ബീന, വി.കെ ജന്നത്ത് എന്നിവർ സംസാരിച്ചു.
ഇന്ന് രാവിലെ സ്‌കൂളിൽ നിന്നും വിരമിച്ച 40 അദ്ധ്യാപകരെ ആദരിക്കുകയും ദേശീയ സംസ്ഥാന തലങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കിയ 40 വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്യും. സമാപന സമ്മേളനം ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും. മുരളി പെരുനെല്ലി എം.എൽ.എ അനുമോദന പ്രസംഗം നടത്തും. റൂബി ജൂബിലിയോട് അനുബന്ധിച്ച് ഇറക്കുന്ന മാഗസിന്റെ പ്രകാശനകർമ്മം കവി വയലാർ ശരത്ചന്ദ്രവർമ്മ നിർവഹിക്കും. സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും യോഗത്തിൽ പങ്കെടുക്കും.