fseto
എഫ്.എസ്.ഇ.ടി.ഒ സായാഹ്ന ധർണ്ണ എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ എം.കെ ബാബു ഉദ്ഘാടനം ചെയ്യുന്നു.

കോണത്തുകുന്ന് : എഫ്.എസ്.ഇ.ടി.ഒ വെള്ളാങ്കല്ലൂർ പഞ്ചായത്തു കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി എട്ടിന്റെ പൊതു പണിമുടക്കിന്റെ ഭാഗമായി വെള്ളാങ്കല്ലൂർ സെന്ററിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ എം.കെ ബാബു ഉദ്ഘാടനം ചെയ്തു.

കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി അംഗം താജുദീൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റി അംഗം അനീഷ് കെ.പി, കെ.ജി.ഒ.എ ജില്ലാ കമ്മിറ്റി അംഗം സി. ആർ സോജൻ , കെ.ജി.ഒ.എ ജില്ലാ കമ്മിറ്റി അംഗം സനൂപ്, എൻ.ജി.ഒ യൂണിയൻ അംഗം ഷിഹാബുദ്ദീന്‍ തുടങ്ങിയവർ സംസാരിച്ചു..