ഒല്ലൂര്‍: പൗരത്വനിയമം നടപ്പിലാക്കുന്നതിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒല്ലൂരില്‍ പി.ആര്‍ സ്മാരക സമിതി സംഘടിപ്പിച്ച 17-ാം പി.ആര്‍ ഫ്രാന്‍സിസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

യോഗത്തില്‍ പി.ആര്‍. സ്മാരക സമിതി വൈസ് പ്രസിഡന്റ് ജെയ്ജു സെബാസ്റ്റ്യന്‍ അദ്ധ്യക്ഷനായി. മികച്ച മാദ്ധ്യമ പ്രവർത്തകയ്ക്കുള്ള അവാര്‍ഡ് ചാനല്‍ അവതാരക നിഷ പുരുഷോത്തമന് രമേശ് ചെന്നിത്തല സമ്മാനിച്ചു. മുന്‍ നിയമസഭാ സ്പീക്കര്‍ തേറമ്പില്‍ രാമക്യഷ്ണന്‍, മുന്‍ എം.എല്‍.എ എം.പി. വിന്‍സെന്റ് ഡി.സി.സി വൈസ് പ്രസിഡന്റുമാരായ ജോസ് വള്ളുര്‍, ജോസഫ് ടാജറ്റ്, സ്മരക സമിതി വര്‍ക്കിംഗ് പ്രസിഡന്റ് പി.ജി. ബാലന്‍, മണ്ഡലം പ്രസിഡന്റുമാരായ സനോജ് കാട്ടുക്കാരന്‍, നന്ദന്‍ കുന്നത്ത്, ജോണ്‍സണ്‍ കുറ്റുക്കാരന്‍, സ്മരക സമിതി സെക്രട്ടറി പയസ് മാത്യു, ട്രഷര്‍ പി.പി. ഡാന്റസ് തുടങ്ങിയവര്‍ സംസാരിച്ചു.