തൃശൂർ: അയ്യന്തോൾ കളക്‌ടേറ്റിന് സമീപമുള്ള വീട്ടിൽ കത്തിക്കരിഞ്ഞതും ദിവസങ്ങൾ പഴക്കമുള്ളതുമായ മൃതദേഹം കണ്ടെത്തി. തൃശൂരിലെ പ്രമുഖ അഭിഭാഷകനായ ജഗദീശന്റെ മകൻ അയ്യന്തോൾ തട്ടുപറമ്പിൽ ജയരാമനാണ് (52) മരിച്ചത്.
ഇന്നലെ രാവിലെ 7.30 ഓടെയാണ് മൃതദേഹം കണ്ടത്. നാലു ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. എൽ.എൽ.ബി ബിരുദദാരിയാണ്. ഏറെ നാളായി മാനസിക രോഗത്തിന് ചികിത്സയിൽ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അവിവാഹിതനായ ഇയാൾ ഒറ്റക്കാണ് കഴിഞ്ഞിരുന്നത്. വെസ്റ്റ് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.