vidya-
തലക്കോട്ടുകര വിദ്യ എൻജിനീയറിംഗ് കോളേജിലെ എം.സി.എ വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ ദ്വിവാര അധ്യാപക പരിശീലനം എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാല റിസർച്ച് ഡീൻ ഡോ. വൃന്ദ വി നായർ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യുക്കേഷന്റെ ധനസഹായത്തോടെ തലക്കോട്ടുകര വിദ്യ എൻജിനിയറിംഗ് കോളേജിലെ എം.സി.എ വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ ദ്വിവാര അദ്ധ്യാപക പരിശീലനം ആരംഭിച്ചു. എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല റിസർച്ച് ഡീൻ ഡോ. വൃന്ദ വി നായർ പരിശീലനം ഉദ്ഘാടനം ചെയ്തു.

ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി പ്രൊഫ. ഡോ. എൻ.കെ. സുദേവ് പ്രോസിഡിംഗ് പ്രകാശനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സി.ബി സജി അദ്ധ്യക്ഷത വഹിച്ചു. വിദ്യ ഇന്റർനാഷണൽ ചാരിറ്റി ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ജി. മോഹനചന്ദ്രൻ, ഫൈനാൻസ് ഡയറക്ടർ സുരേഷ് ലാൽ, അക്കാഡമിക് ഡയറക്ടർ ഡോ.ബി. അനിൽ, എൻ.ഐ.ടി റിട്ട. പ്രൊഫ കെ.ബി.എം നമ്പൂതിരിപ്പാട്, എം.സി.എ വകുപ്പ് മേധാവി ഡോ. വി.എൻ കൃഷ്ണചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

പ്രാഥമിക തലം മുതൽ ഗവേഷണ തലം വരെയുള്ള ഗണിതശാസ്ത്ര പ്രശ്‌നങ്ങൾ നിർദ്ധാരണം ചെയ്യാൻ കഴിയുന്ന സവിശേഷമായ സോഫ്റ്റ്‌വെയർ പാക്കേജുകൾ ലഭ്യമാണ്. 'കമ്പ്യൂട്ടർ ആൾജിബ്ര സിസ്റ്റം' എന്ന പേരിൽ അറിയപ്പെടുന്ന ഇത്തരം സോഫ്റ്റ്‌വെയർ പാക്കേജുകൾ പരിചയപ്പെടുത്തുന്നതിനും അവയിൽ പ്രാവീണ്യം നേടുന്നതിനും എൻജിനിയറിംഗ് കോളേജുകളിലെ അദ്ധ്യാപകർക്ക് അവസാരമൊരുക്കുക എന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം..

കേരളത്തിലെ എൻജിനീയറിംഗ് കോളേജുകളിൽ ഗണിതശാസ്ത്രം പഠിക്കുകയും പഠിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന രീതികളിൽ ഗുണപരമായ കുതിച്ചുചാട്ടത്തിന് വഴി വയ്ക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ദേശീയ തലത്തിൽ നടക്കുന്ന ഈ പരിപാടിയിൽ രാജ്യത്തെ വിവിധ കോളേജുകളിൽ നിന്നും അമ്പതോളം അദ്ധ്യാപകർ പങ്കെടുക്കും. ജനുവരി11 വരെ നടക്കുന്ന പരിപാടി പൂർണമായും 'ഹാൻഡ്‌സ് ഓൺ' സെഷനുകളിലായിട്ടാണ് നടക്കുക.