കാരമുക്ക്: സി.പി.ഐ,​ എ.ഐ.ടി.യു.സി നേതാവ് ബി.വി. ശിവരാമൻ നാലാം ചരമവാർഷികദിനം ജനു. 5ന് ആചരിക്കും. രാവിലെ 8ന് വടക്കേ കാരമുക്ക് വസതിയിൽ ശവകുടിരത്തിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് ചാത്തം കുളങ്ങര സെന്ററിൽ അനുസ്മരണ സമ്മേളനം മുൻ എം.പിയും ദേശീയ കൗൺസിൽ അംഗവുമായ സി.എൻ. ജയദേവൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സൗജന്യ ടിഷ്യു കൾച്ചർ ചെങ്ങോലിക്കോടൻ വാഴത്തൈ വിതരണം ചെയ്യും. ജില്ലാഎക്‌സിക്യൂട്ടിവ് അംഗം പി.കെ. കൃഷ്ണൻ, കൗൺസിൽ മെമ്പർ കെ.വി. വിനോദൻ, മണ്ഡലം സെക്രട്ടറി വി.ആർ. മനോജ്, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി കെ.കെ. ഹരിദാസ്, സി.പി.ഐ മണലൂർ മണ്ഡലം സെക്രട്ടറി എം.ആർ. മോഹനൻ, മദ്യവ്യവസായ തൊഴിലാളി യുണിയൻ എ.ഐ.ടി.യു.സി സെക്രട്ടറി വി.എ. സത്യൻ, പ്രസിഡന്റ് പി.കെ. കൊച്ചുണ്ണി തുടങ്ങിയവർ പങ്കെടുക്കും.