old-tree-

കണ്ടാൽ പ്രായം തോന്നുകയേയില്ല. എന്നാൽ, പ്രായമറിഞ്ഞാലോ ഞെട്ടിപ്പോകും. 9865 വയസ്! ഭൂമിയിലെ ഏറ്റവും പ്രായം കൂടിയ ഈ മരം സ്വീഡനിലാണ്. എന്നാൽ മറ്റൊരു രസകരമായ കാര്യം കൂടിയുണ്ട്. ഈ മരത്തിന് രണ്ട് പ്രായമാണ്. അതായത് പല തവണ മുകൾ ഭാഗം നശിച്ച മരമാണ് ഇപ്പോഴും വളർന്നു നിൽക്കുന്നത്. വേരിനും താഴത്തെ തണ്ടിനും മാത്രമാണ് പ്രായം കൂടുതൽ. അതിനാൽ ഔദ്യോഗികമായി പ്രായം കൂടിയ മരമായി ഇതിനെ അംഗീകരിച്ചിട്ടില്ല. പ്രായം കൂടിയ മരമാണ് എന്ന് കേട്ട് ഭീമാകാരനാണ് എന്നൊന്നും വിചാരിക്കണ്ട. 16 അടി മാത്രമാണ് ഉയരം. പൈൻ മരങ്ങളുടെ ഗണത്തിൽപ്പെട്ട ഇത് ഭൂമിയിൽ ഹിമയുഗത്തിന്റെ അവസാനമാണ് മുളച്ചത്. പല മരങ്ങളും ഇങ്ങനെ ആയിരക്കണക്കിന് വർഷങ്ങൾ പിന്നിട്ട് വളരുന്നുണ്ട്.