anusmaranam

ചിറയിൻകീഴ്: മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ 9-ാമത് ചരമവാർഷികത്തിൽ യൂത്ത് കോൺഗ്രസ് അഴൂർ മണ്ഡലം കമ്മിറ്റി അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി. സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പ്രസ്ഥാനത്തെ കേരളത്തിൽ കെട്ടിപ്പടുക്കുന്നതിന് വേണ്ടി ത്യാഗം സഹിച്ച ലീഡർ എക്കാലവും കോൺഗ്രസ് പ്രവർത്തകരുടെ മനസിൽ ജീവിച്ചിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് പെരുങ്ങുഴി അദ്ധ്യക്ഷത വഹിച്ച അനുസ്മരണ പരിപാടിയിൽ അഴൂർവിജയൻ, വി.കെ. ശശിധരൻ, മുട്ടപ്പലം സജിത്ത്, എ.ആർ. നിസാർ, എസ്.ജി. അനിൽകുമാർ, മാടൻവിള നൗഷാദ്, ജി. സുരേന്ദ്രൻ, അജു കൊച്ചാലുമ്മൂട്, മധു പെരുങ്ങുഴി, അഴൂർ രാജു, ബബിത മനോജ് തുടങ്ങിയവർ സംസാരിച്ചു.