ചിറയിൻകീഴ്: ചിറയിൻകീഴ് എൻ.എസ്.എസ് കരയോഗ വാർഷിക പൊതുയോഗം എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവും ചിറയിൻകീഴ് താലൂക്ക് യൂണിയൻ പ്രസിഡന്റുമായ അഡ്വ.ജി.മധുസൂദനൻപിള്ള ഉദ്ഘാടനം ചെയ്തു.കരയോഗ മന്ദിരത്തിൽ നടന്ന ചടങ്ങിൽ കരയോഗം പ്രസിഡന്റ് ജി.ശശി കുമാർ അദ്ധ്യക്ഷത വഹിച്ചു. എൻഡോവ്മെന്റുകൾ,ക്യാഷ് അവാർഡുകൾ,കലാമത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ എന്നിവ അഡ്വ.ജി.മധുസൂദനൻപിള്ള വിതരണം ചെയ്തു.എൻ.എസ്.എസ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ജി.ഹരിദാസൻ നായർ മുഖ്യപ്രഭാഷണം നടത്തി.ഗീതാപഠന ക്ലാസ് കോ-ഓർഡിനേറ്റർ ജി.ജയകുമാരി ആചാര്യസ്മരണവും കരയോഗം സെക്രട്ടറി കെ.ഗോപാലകൃഷ്ണപിള്ള റിപ്പോർട്ടും ട്രഷറർ എൻ.രാധാകൃഷ്ണൻ നായർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.എൻ.എസ്.എസ് താലൂക്ക് യൂണിയൻ സെക്രട്ടറി ജി.അശോക് കുമാർ, മേഖലാ കൺവീനർ പാലവിള സുരേഷ്,ഇൻസ്പെക്ടർ വി.സുരേഷ് കുമാർ, ആദ്ധ്യാത്മിക പഠന കേന്ദ്രം കോ-ഓർഡിനേറ്റർ സി.കെ.പ്രസന്ന ചന്ദ്രൻ നായർ,വനിതാസമാജം പ്രസിഡന്റ് ഡി.ഇന്ദിരാഭായി അമ്മ എന്നിവർ സംസാരിച്ചു.കരയോഗം കമ്മിറ്റി മെമ്പർ വി.സുകുമാരൻ നായർ സ്വാഗതവും വൈസ് പ്രസിഡന്റ് ജെ.എസ് ഗോപകുമാർ നന്ദിയും പറഞ്ഞു.