ചിറയിൻകീഴ്:ആറ്റിങ്ങൽ പാലസ് ലയൺസ് ക്ലബും കീഴാറ്റിങ്ങൽ മിൽകോയും മേൽകടയ്ക്കാവൂർ എ.ഡി.എസും സംയുക്തമായി മേൽ കടയ്ക്കാവൂർ ഗവൺമെന്റ് എൽ.പി.എസിൽ 16ന് സംഘടിപ്പിക്കുന്ന സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഡീന ഉദ്ഘാടനം ചെയ്യും.കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ നേതൃത്വം നൽകും.ഡോ.കണ്ണൻ നടത്തുന്ന സൗജന്യ ഡയബറ്റിക് നിർണയ ക്യാമ്പും ഇതോടൊപ്പം നടക്കും.ആറ്റിങ്ങൽ പാലസ് ലയൺസ് ക്ലബ് പ്രസിഡന്റ് എസ്.ശിവരാജൻ, മിൽകോ സെക്രട്ടറി ആർ.അനിൽകുമാർ,ഗ്രാമപഞ്ചായത്തംഗങ്ങളായ പഞ്ചമം സുരേഷ്,ശ്രീലത,ചിറയിൻകീഴ് സർവീസ് സഹകരണ സംഘം പ്രസിഡന്റ് ജി.ചന്ദ്രശേഖരൻ നായർ,മുൻ പഞ്ചായത്ത് മെമ്പർ മിനിദാസ്,ലയൺസ് ക്ലബ് സെക്രട്ടറി കെ.ശശി, ട്രഷറർ ജി.വിശ്വകുമാർ,കോ-ഓർഡിനേറ്റർ പി.ശിവകുമാർ തുടങ്ങിയവർ പങ്കെടുക്കും.