ചിറയിൻകീഴ്: രാജ്യത്തെ തൊഴിലാളികളെയാകെ ബാധിക്കുന്ന ബില്ലുകൾ അതിവേഗത്തിൽ പാർലമെന്റിൽ പാസാക്കുന്ന നടപടികൾക്കെതിരെ സ്പീക്കർക്ക് ഒരു കോടി നിർമ്മാണതൊഴിലാളികൾ ഒപ്പിട്ട നിവേദനം 5ന് നൽകും. 5ന് അഖിലേന്ത്യ കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ സി.ഐ.ടി.യു.വിന്റെ നേതൃത്വത്തിൽ നിർമ്മാണതൊഴിലാളികൾ പാർലമെന്റിലേക്ക് മാർച്ച് നടത്തും.ചിറയിൻകീഴ്പഞ്ചായത്തിലെ ഒപ്പു ശേഖരണ പരിപാടി സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു.ഹെർഡിൻ ജയൻ അദ്ധ്യക്ഷത വഹിച്ചു.സി.ഐ.ടി.യു ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ,ഏര്യാ പ്രസിഡന്റ് എം.വി.കനകദാസ് ,സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം വി.വിജയകുമാർ, പി.മണികണ്ഠൻ,ജി.വ്യാസൻ,സി.എസ്.അജയകുമാർ,പി.മുരളി,ബി.സതീശൻ,നളിനാക്ഷൻ എന്നിവർ സംസാരിച്ചു. എം.ബിനു സ്വാഗതവും വലിയ കട സതീശൻ നന്ദിയും പറഞ്ഞു.