nov25b

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സംരഭക ക്ലബിന്റെ ഉദ്ഘാടനവും ഏകദിന ശില്പശാലയും നഗരസഭ ചെയർമാൻ എം. പ്രദീപ് നിർവഹിച്ചു. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംബന്ധിച്ച് ഉപജില്ലാ വ്യവസായ ഓഫീസർ എൻ.സി. അനിൽകുമാർ, ബാങ്ക് വായ്പാ നടപടിക്രമങ്ങളെ കുറിച്ച് ഫിനാൻഷ്യൽ ലിസ്റ്ററി കൗൺസിലർ എസ്. ഹരിഹരൻ, ഐ.ഒ.ബിയുടെ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രം നടത്തുന്ന വിവിധ പരിശീലന പരിപാടികളുടെ വിശദീകരണം എഫ്.എൽ.സി.സി ചിറയിൻകീഴ് ബ്ലോക്ക് ഓഫീസർ സൂര്യസൂരജ്, എംപ്ളോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദീകരണം എംപ്ലോയ്‌മെന്റ് ഓഫീസർ എ. നവാസ്, ഗവ. പോളിടെക്നിക് കോളേജിലെ സി.ഡി.ടി.പി വിഭാഗം നടത്തുന്ന പരിശീലന പരിപാടികൾ, മുനിസിപ്പൽ ലൈസൻസിംഗ് സംബന്ധമായ വിശദീകരണങ്ങൾ എന്നിവയെക്കുറിച്ച് ഹെൽത്ത് സൂപ്പർവൈസർ അജയകുമാർ എന്നിവർ ക്ലാസെടുത്തു.

നഗരസഭാ വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ആർ. രാജു, ടി.ആർ. കോമളകുമാരി, എസ്. ഷീജ, എം.എസ്. മഞ്ചു, ഇമാമുദീൻ, റെജി, ശ്രീദേവി, ശ്രീലത, കെ.എസ്. സന്തോഷ് കുമാർ, ഒ.എസ്. മിനി, എം. താഹിർ, നഗരസഭാ തല വ്യവസായ ഓഫീസർ ബിജു എന്നിവർ സംസാരിച്ചു.

ഫോട്ടോ.. ആറ്റിങ്ങലിൽ ആരംഭിക്കുന്ന സംരംഭക ക്ലബിന്റെ ഉദ്ഘാടനം നാഗരസഭാ ചെയർമാൻ എം. പ്രദീപ് നിർവഹിക്കുന്നു

.