naithakam

മുടപുരം: വിദ്യാഭ്യാസ വകുപ്പിന്റെയും സർവ ശിക്ഷാ കേരളയുടെയും നേതൃത്വത്തിൽ നൈതികം പദ്ധതി മംഗലപുരം ഗ്രാമ പഞ്ചായത്തിൽ തുടങ്ങി. ഭരണഘടനയുടെ 70-ാം വാർഷികത്തോട് അന്യബന്ധിച്ചു സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സ്കൂൾതല ഭരണഘടന തയ്യാറാക്കാനുള്ള പദ്ധതിയാണ് നൈതികം. ഭരണഘടനാ ദിനത്തിൽ പഞ്ചായത്തിലെ എല്ലാ സ്‌കൂളിലും കരട് തയ്യാറാക്കി അവതരിപ്പിക്കുകയും റിപ്പബ്ലിക് ദിനത്തിൽ സ്കൂൾ തല ഭരണഘടന അംഗീകരിക്കുകയും ചെയ്യണം. നൈതികം പദ്ധതിയുടെ മംഗലപുരം ഗ്രാമ പഞ്ചായത്ത് തല ഉദ്‌ഘാടനം മുരുക്കുംപുഴ സെന്റ് അഗസ്റ്റിൻ ഹൈസ്‌കൂളിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് വേങ്ങോട് മധു നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മംഗലപുരം ഷാഫി, വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വേണുഗോപാലൻ നായർ, ഹെഡ്മിസ്ട്രസ് ഷീല കെ.എസ്, അനൂപ് കുമാർ, സജി, സുനിത ക്രിസ്റ്റഫർ, പി.ടി.എ പ്രസിഡന്റ് മിനി അനിൽ എന്നിവർ പങ്കെടുത്തു.