vitharana-ulghadanam-sree

കല്ലമ്പലം: പള്ളിക്കൽ സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കൈത്താങ്ങ്. ബ്ലോക്ക് പഞ്ചായത്തിന്റെ പാലിയേറ്റീവ് ഫണ്ടിൽ നിന്ന് വീൽചെയറുകൾ അടക്കമുള്ള നിരവധി പാലിയേറ്റീവ് പരിപാലന ഉപകരണങ്ങൾ ബ്ലോക്ക് പഞ്ചായത്ത് വാങ്ങി നൽകി. ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജുദേവ് നിർവഹിച്ചു. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി അദ്ധ്യക്ഷനായി. മെഡിക്കൽ ഓഫീസർ ഡോ. ജയറാം ദാസ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പ‍ഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ ടി. ബേബിസുധ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ഹസീന, എം. നാസർഖാൻ, എസ്. പുഷ്പലത, എൻ. അബുതാലിബ് തുടങ്ങിയവർ സംസാരിച്ചു.