വെമ്പായം: കണിയാപുരം സബ് ജില്ലയിലെ ആദ്യ രക്ഷകർത്തൃ വിദ്യാഭ്യാസ പരിപാടി കന്യാകുളങ്ങര എൽ.പി.എസിൽ നടന്നു. സുൽത്താൻ ബെത്തേരിയിൽ പാമ്പ് കടിയേറ്റ് മരണപ്പെട്ട ഷഹ്നയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ദുഃഖ സൂചകമായി അദ്ധ്യാപകരും വിശിഷ്ടാഥിതികളും കുറുത്ത ബാഡ്ജ് ധരിച്ചാണ് എത്തിയത്. രക്ഷകർത്തൃവിദ്യാഭ്യാസം സ്കൂൾ വികസനത്തിന് എന്ന വിഷയത്തിലൂന്നി ചർച്ച, മികവുകളുടെ പ്രദർശനം സ്കൂൾ പത്രം 'പ്രതിധ്വനി'യുടെ പ്രകാശനം, സമ്പൂർണ അഭിമാന രേഖാ സ്കൂൾ പ്രഖ്യാപനം എന്നിവ നടന്നു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തേക്കട അനിൽ ന്യൂസ് ലെറ്റർ പ്രകാശനം നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് നൂജും അദ്ധ്യക്ഷനായിരുന്നു. ബി.ആർ.സി ട്രെയിനർ രാജേഷ് ലാൽ, എസ്.ആർ.ജി കൺവീനർ ദീപ സർജു എന്നിവർ സംസാരിച്ചു. എച്ച്.എം. വിമല സമ്പൂർണ അഭിമാനരേഖ പ്രഖ്യാപനം നടത്തി.