ചിറയിൻകീഴ്:വിദ്യാഭ്യാസവകുപ്പും ജില്ലാപഞ്ചായത്തും സംയുക്തമായി നടപ്പാക്കിയ സമ്പൂർണ ക്ലാസ് റൂം ലൈബ്രറി കൈലാത്തുകോണം ഗവൺമെന്റ് എൽ.പി സ്കൂളിൽ ആരംഭിച്ചു.സ്കൂളിലേയ്ക്ക് ആവശ്യമായ പുസ്തകം പൊതുജനങ്ങളിൽ നിന്നും വീടുകളിൽ നിന്നും സമാഹരിക്കുന്നതിന്റെ സ്കൂൾ തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ഇടവിളാകം നിർവഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വേണുഗോപാലൻ നായർ, വാർഡ് അംഗം വി.അജികുമാർ, ഹെഡ്മിസ്ട്രസ് മിനി, പി.ടി.എ പ്രസിഡന്റ് ജോയ്, അദ്ധ്യാപകരായ ഉമ,ജോസ് തുടങ്ങിയവർ പങ്കെടുത്തു.